ജാലകം

2016, ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

ഭൂതയാത്ര - Ajith neelanjanam

ഈയടുത്ത് വായിച്ച ശ്രദ്ധേയമായ ഒരു നോവലാണ്‌ ഫാസിലിന്റെ ഭൂതയാത്ര. മിത്തും യാഥാർത്യവും സമന്വയിപ്പിച്ചു പുതിയ കാലത്തിലാണ് ഫാസിൽ കഥ പറയുന്നത് . അനാവശ്യമായ വിവരണങ്ങളോ വളച്ചു കെട്ടലൊ ഇല്ലാത്ത തീർത്തും ജൈവം എന്ന് വിശേഷിപ്പിക്കാവുന്ന ഭാഷ . നാളിതു വരെയും ഞാൻ അറിഞ്ഞിട്ടില്ലാത്തവർ എങ്കിലും വായന തുടങ്ങുമ്പോഴേ നമ്മുടെ ആരൊക്കെയോ ആയിത്തീരുന്ന കഥാപാത്രങ്ങൾ. കൊങ്ങൻവെള്ളം എന്ന അദ്ധ്യായത്തിലെ തോണിയാത്ര മാത്രം മതി നൂറിൽ നൂറു മാര്ക്കും ഈ നോവലിന് നല്കാൻ. മലയാള നോവല സാഹിത്യത്തിൽ എടുത്തു പറയേണ്ട ഒരു നോവലാണ്‌ ഭൂതയാത്ര ......ലോഗോസ് ആണ് വിതരണം . കഴിഞ്ഞ ഞായറാഴ്ച ഒരു കായം കുളം യാത്രയ്ക്ക് പോകുമ്പോൾ പുസ്തകം കയ്യില എടുത്തെങ്കിലും കണ്ണട എടുക്കാൻ മറന്നു . ജനശതാബ്ദിയിൽ മടങ്ങുമ്പോൾ പുസ്തകം കണ്ണടയില്ലാതെ തന്നെ വായിക്കാൻ ഒരു ശ്രമം നടത്തി. വലിയ അക്ഷരങ്ങൾ ഉപയോഗിച്ച് അച്ചടിച്ചിരിക്കുന്നതിനാൽ പ്രയാസം കൂടാതെ വായിക്കാനായി . പുസ്തകങ്ങള എല്ലാം തന്നെ ഈ ഫോണ്ടിൽ തന്നെയാണ് ചെയ്യേണ്ടത് . മുഖ്തറിന്റെ വരികൾക്കിടയിലെ വരയും പ്രസാദിന്റെ പുറംചട്ടയിലെ വരയും പുസ്തകത്തിനു ചേർന്നത് തന്നെ 

2015, ഫെബ്രുവരി 15, ഞായറാഴ്‌ച



















എന്റെ  പുതിയ കഥാസമാഹാരം  ഫെബ്രുവരി  അവസാനം പുറത്തിറ ങ്ങുന്നു. ലോഗോസ് ബുക്സാണ്  പ്രസാധകർ
അവതാരിക: തേർളി എൻ ശേഖർ
കവർ:അലിഫ് ഷാ